ഡിജിലോക്കര്‍ അംഗീകരിക്കണമെന്ന് ഡിജിപി

Friday 21 September 2018 1:16 am IST

തിരുവനന്തപുരം: പേപ്പര്‍ലെസ് ഡിജിറ്റല്‍ സംവിധാനം നിലവില്‍ വന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഡിജിലോക്കര്‍ രേഖയായി അംഗീകരിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

നിയമപാലകര്‍ വാഹനങ്ങളുടെ രേഖ ആവശ്യപ്പെടുന്നപക്ഷം ബന്ധപ്പെട്ട രേഖകള്‍ അവരവരുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുളള ഡിജി ലോക്കറില്‍ നിയമപരമായി സൂക്ഷിച്ചിരിക്കുന്ന രേഖകളുടെ ഡിജിറ്റല്‍ പതിപ്പ് പരിശോധനയ്ക്കായി കാണിച്ചാല്‍ മതിയാകും. രേഖകളുടെ പകര്‍പ്പ് കടലാസ് രേഖയായി കൈവശം വയ്‌ക്കേണ്ട ആവശ്യമില്ല. നിയമലംഘനം നടന്നതിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും രേഖകള്‍ പിടിച്ചെടുക്കേണ്ടതുണ്ടെങ്കില്‍ ബന്ധപ്പെട്ട നിയമപാലകര്‍ക്ക് രേഖകള്‍ പിടിച്ചെടുക്കാതെ ആ വിവരം ഡിജി ലോക്കറില്‍ രേഖപ്പെടുത്താനുള്ള സംവിധാനമുണ്ട്.

രേഖകള്‍ കടലാസ് രൂപത്തില്‍ കൊണ്ടുനടന്ന് നഷ്ടപ്പെടാതെ, ആവശ്യം വരുമ്പോള്‍ കാണിച്ചുകൊടുക്കുന്നതിനോ ഷെയര്‍ ചെയ്ത് നല്‍കുന്നതിനോ ഡിജിറ്റല്‍ ലോക്കറുകള്‍ പ്രയോജനപ്പെടുത്താം. മൊബൈല്‍ ഫോണ്‍, ടാബ്‌ലെറ്റുകള്‍ തുടങ്ങിയവയില്‍ ഡിജി ലോക്കറിന്റെ ആപ്ലിക്കേഷന്‍ സജ്ജമാക്കിയിട്ടുള്ളവര്‍ക്ക് രേഖകള്‍ ആവശ്യമുള്ളപ്പോള്‍ പ്രദര്‍ശിപ്പിക്കാം. നേരത്തെ കിട്ടിയിട്ടുള്ള കടലാസ് രേഖകള്‍ സ്‌കാന്‍ ചെയ്ത് സ്വയം ഡിജിറ്റെസ് ചെയ്യുകയും  ഇ-ഒപ്പ് ഉപയോഗിച്ച് സാക്ഷ്യപ്പെടുത്തി ഡിജി ലോക്കറില്‍ സൂക്ഷിക്കാവുന്നതാണ്. ജില്ലാ പോലീസ് മേധാവിമാര്‍  ഇക്കാര്യം സംബന്ധിച്ച് ട്രാഫിക് പരിശോധനയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം  നല്‍കണമെന്നും  ഡജിപി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.