തിരുവനന്തപുരം: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന് ഇന്ന് 92-ാം ജന്മനദിനം. 1927 കന്നി മാസത്തിലെ തിരുവോണം നക്ഷത്രത്തിലാണ് പരമേശ്വരന്റെ ജന്മദിനം.
ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന് കൂടിയായ പി. പരമേശ്വരന് രാഷ്ട്രം പത്മവിഭൂഷണ്‍ നല്കി ആദരിച്ചിട്ടുണ്ട്. കന്യാകുമാരി വിവേകാനന്ദകേന്ദ്രത്തിന്റെ പ്രസിഡന്റു കൂടിയായ പരമേശ്വരന് നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
ദില്ലി ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു. പിറന്നാളിനോടനുബന്ധിച്ച് പ്രത്യേക ആഘോഷ പരിപാടികള്‍ ഇല്ലെങ്കിലും വിചാരകേന്ദ്രത്തില്‍ ഇന്ന് ഉച്ചയ്ക്ക് സദ്യ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: