കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീ ഏറ്റെടുക്കുന്നു

Friday 21 September 2018 1:20 am IST

ആലപ്പുഴ:  കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീ ഏറ്റെടുക്കുന്നു. യാത്രക്കാര്‍ക്ക് ടിക്കറ്റും, സീറ്റ് കൂപ്പണുകളും നല്‍കുക ഇനി കുടുംബശ്രീ നിയമിക്കുന്ന ജീവനക്കാരായിരിക്കും. 

ബസ്സ് സ്റ്റേഷനുകളില്‍ കൗണ്ടറിനുള്ള സ്ഥലവും, വൈദ്യുതി ചാര്‍ജ്ജും കോര്‍പ്പറേഷന്‍ വഹിക്കും. മറ്റ് സൗകര്യങ്ങള്‍ കുടുംബശ്രീ ഒരുക്കും. മൂന്നുമുതല്‍ നാലുശതമാനം വരെ കമ്മീഷനാണ് കുടുംബശ്രീക്ക് ലഭിക്കുക. ചില ഡിപ്പോകളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 വരെയും മറ്റ് സ്ഥലങ്ങളില്‍ രാവിലെ 6 മുതല്‍ രാത്രി10 വരെയും ചില സ്ഥലങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൗണ്ടറുകളാണ് കുടുംബശ്രീ ഒരുക്കുക. 

  കോയമ്പത്തൂര്‍, മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിങ്ങളിലെ അഞ്ച് അന്തര്‍സംസ്ഥാന കൗണ്ടറുകള്‍ കൂടാതെ തിരുവനന്തപുരം, കൊട്ടാരക്കര, കോട്ടയം, മൂന്നാര്‍, എറണാകുളം, വൈറ്റില, തൃശൂര്‍, ഗുരുവായൂര്‍, പാലക്കാട്, മലപ്പുറം, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഡിപ്പോകളിലെ കൗണ്ടറുകളിലും ഇനി കുടുംബശ്രീ ജീവനക്കാരാകും കൗണ്ടറുകളില്‍ പ്രവര്‍ത്തിക്കുക. കണക്ക് പ്രകാരം 69 പേരെ ആവശ്യമെങ്കിലും നൂറോളം പേര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.