കൊച്ചി: ബിജെപി സംസ്ഥാന കൗണ്‍സില്‍ യോഗം 26നും 27നും എറണാകുളത്ത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളില്‍ നിന്നായി 1250 പ്രതിനിധികള്‍ പങ്കെടുക്കും. ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ യോഗം ചര്‍ച്ച ചെയ്യും.
സംസ്ഥാന കൗണ്‍സില്‍ ഒരുക്കങ്ങളുടെ ഭാഗമായി എറണാകുളത്ത് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ സംസ്ഥാന സഹസംഘടനാ ജനറല്‍ സെക്രട്ടറി കെ.എസ്. സുഭാഷ്, സെക്രട്ടറിമാരായ എ.കെ. നസീര്‍, രേണു സുരേഷ്, മധ്യമേഖലാ ജന. സെക്രട്ടറി എന്‍.പി. ശങ്കരന് കുട്ടി, സംഘടനാ സെക്രട്ടറി കെ.പി. സുരേഷ്, മഹിളാ മോര്‍ച്ചാ എറണാകുളം ജില്ലാപ്രസിഡന്റ് പത്മജ എസ്. മേനോന്, യുവമോര്‍ച്ചാ ജില്ലാ പ്രസിഡന്റ് ദിനില്‍ ദിനേശ്, ഒബിസി മോര്‍ച്ചാ ജില്ലാ പ്രസിഡന്റ് കെ.കെ. വേലായുധന്, പട്ടികജാതി മോര്‍ച്ചാ ജില്ലാ പ്രസിഡന്റ് സി.എം. മോഹനന്, കര്‍ഷക മോര്‍ച്ചാ ജില്ലാ പ്രസിഡന്റ് വി.എസ്. സത്യന്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്‍.എല്‍. ജെയിംസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: