യുവന്റസിന് ജയം; സിറ്റിയെ ലിയോണ്‍ അട്ടിമറിച്ചു

Friday 21 September 2018 1:32 am IST

പാരീസ്: ചാമ്പ്യന്‍സ് ലീഗില്‍ കിരീട പ്രതീക്ഷയുള്ള മാഞ്ചസ്റ്റര്‍ സിറ്റിയെ ലിയോന്‍ അട്ടിമറിച്ചു. അതേസയം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ യുവന്റസ് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് വലന്‍സിയയെ തോല്‍പ്പിച്ചു.

യുവന്റസിനായി ചാമ്പ്യന്‍സ് ലീഗില്‍ അരങ്ങേറിയ റൊണാള്‍ഡോ ഇരുപത്തിയൊമ്പതാം മിനിറ്റില്‍ റഫറിയുടെ വിവാദ തീരുമാനത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. തുടര്‍ന്ന് പത്തുപേരുമായി പൊരുതിയ യുവന്റസ് മിറാലേം പാനിക്കിന്റെ ഇരട്ട ഗോളില്‍ വിജയം നേടി.

ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ മിറാലേം പെനാല്‍റ്റിയിലുടെ ഗോള്‍ നേടി. രണ്ടാം പകുതിയുടെ തുടക്കത്തിലും പെനാല്‍റ്റി ഗോളാക്കി മിറാലേം യുവന്റസിന്റെ വിജയമുറപ്പിച്ചു.

എത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലിയോന്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ചത്. നബില്‍ ഫെകക്കിര്‍, മാക്‌സ്‌വെല്‍ കോര്‍നെറ്റ് എന്നിവരാണ് ലിയോണിനുവേണ്ടി ലക്ഷ്യം കണ്ടത്. ബെര്‍ണാഡോ സില്‍വയാണ് സിറ്റിയുടെ ഏക ഗോള്‍ കുറിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.