ബേണ്‍: പോള്‍ പോഗ്ബയുടെ ഇരട്ട ഗോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിജയം. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തില്‍ അവര്‍ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് യങ് ബോയ്സിനെ പരാജയപ്പെടുത്തി.
ഫ്രാന്‍സിന് ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച പോഗ്ബ 35-ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. പതിനാറുവാര അകലെ നി
ന്നുളള പോഗ്ബയുടെ ഷോട്ട് യങ് ബോയിയുടെ വലയില്‍ കയറി. ഒമ്പത് മിനിറ്റുകള്‍ക്ക് ശേഷം പോഗ്ബ വീണ്ടും ലക്ഷ്യം കണ്ടു. പെനാല്‍റ്റിയിലൂടെയാണ് രണ്ടാം ഗോള്‍ സ്കോര്‍ ചെയ്തത്്. അറുപത്തിയാറാം മിനിറ്റില്‍ മാര്‍ഷ്യല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മൂന്നാം ഗോളും കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: