ബിവറേജസിലെ നിയമനങ്ങള്‍ സ്റ്റേ ചെയ്തു

Friday 21 September 2018 1:39 am IST

ന്യൂദല്‍ഹി: ബിവറേജസ് കോര്‍പ്പറേഷനിലെ താല്‍ക്കാലിക നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ നിയമനങ്ങളും സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ചാരായഷാപ്പുകളിലെ ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ്  നടപടി. 

സംസ്ഥാന സര്‍ക്കാര്‍ ചാരായഷാപ്പുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് ജോലി നഷ്ടമായവര്‍ക്ക് ബിവറേജസ് കോര്‍പ്പറേഷനിലെ നിശ്ചിത ശതമാനം ഒഴിവുകളില്‍ ജോലി നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ബിവറേജസ് കോര്‍പ്പറേഷന്‍ നല്‍കിയ അപ്പീല്‍ സുപ്രീകോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതി വിധി മറികടക്കാന്‍ ബിവറേജസ് കോര്‍പ്പറേഷനില്‍ സ്ഥിര നിയമനങ്ങള്‍ ഒഴിവാക്കി വ്യാപകമായി താല്‍ക്കാലിക നിയമനങ്ങള്‍ നടത്തിയിരുന്നു. ഇത്  ചോദ്യം ചെയ്ത് കേസിലെ എതിര്‍കക്ഷിയായ ബാബു എന്ന തൊഴിലാളി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

താല്‍ക്കാലിക നിയമനങ്ങളുടെ വിശദാംശങ്ങള്‍ ബോധ്യപ്പെട്ട ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് താല്‍ക്കാലിക നിയമനം അടക്കം എല്ലാ നിയമനങ്ങളും സ്റ്റേ ചെയ്യുകയായിരുന്നു. ബിവറേജസ് കോര്‍പ്പറേഷന്‍ നല്‍കിയ അപ്പീലില്‍ അന്തിമവിധി വരുന്നതു വരെ സ്റ്റേ നിലനില്‍ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.