ഒഡീഷ ചുഴലിക്കാറ്റ് ഭീതിയില്‍; കനത്ത മഴ

Friday 21 September 2018 9:23 am IST
പടിഞ്ഞാറു-വടക്കു-പടിഞ്ഞാറു ദിശയിലേക്കു നീങ്ങുന്ന അതിന്യുനമര്‍ദം തെക്കന്‍ ഒഡീഷയിലും ആന്ധ്രാപ്രദേശിന്റെ തീരങ്ങളിലും ശക്തമാകും. ഈ പ്രദേശങ്ങളില്‍ കനത്ത മഴ പെയ്യാനും സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.

ഭുവനേശ്വര്‍: ഭീതിപരത്തി 'ദയെ' ചുഴലിക്കാറ്റ് ഒഡീഷയിലെ ഗോപാല്‍പുര്‍ തീരത്തിനടുത്തെത്തി. 60-70 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റ് സംസ്ഥാനത്തിന്റെ തെക്കന്‍ തീരത്തെത്തുമ്‌ബോള്‍ 80 കിലോമീറ്റര്‍ വരെ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി .മേഖലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്.

ബംഗാള്‍ ഉല്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. പടിഞ്ഞാറു-വടക്കു-പടിഞ്ഞാറു ദിശയിലേക്കു നീങ്ങുന്ന അതിന്യുനമര്‍ദം തെക്കന്‍ ഒഡീഷയിലും ആന്ധ്രാപ്രദേശിന്റെ തീരങ്ങളിലും ശക്തമാകും. ഈ പ്രദേശങ്ങളില്‍ കനത്ത മഴ പെയ്യാനും സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.

കാറ്റു വീശാനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.