ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ബന്ദിപോറയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ബന്ദിപോറ വനമേഖലയോട് ചേര്‍ന്ന് ഏറ്റുമുട്ടലുണ്ടായത്. വ്യാഴാഴ്ച ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകായാണ്.
ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നു പ്രദേശത്ത് ശക്തമായ തെരച്ചില്‍ നടത്തിവരികയാണെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: