കൊച്ചി: എളമക്കര സത്യഭാമ മഠത്തില്‍ രത്നാഭായ് ജ്ഞാനേശ്വര്‍ (84) അന്തരിച്ചു. ഇന്ന് നാലുമണിക്ക് പച്ചാളം ശ്മശാനത്തില്‍ സംസ്കാരം. പരന്ന വായനക്കാരനും ഗ്രന്ഥശേഖരത്തിന്റെ ഉടമയും ആയിരുന്ന, അന്തരിച്ച ജ്ഞാനേശ്വര്‍ സ്വാര് ഭര്‍ത്താവ്. അദ്ദേഹത്തിന്റെ പുസ്തക ശേഖരം ആര്‍എസ്എസ് സംസ്ഥാന കാര്യാലയമായ മാധവ നിവാസിന്റെ ഗ്രന്ഥപ്പുരയ്ക്ക് നല്‍കുകയായിരുന്നു. ഇന്നത്തെ പ്രാന്ത കാര്യാലയം ജ്ഞാനേശ്വര്‍ സ്വാറില്‍ നിന്ന് വാങ്ങിയ സ്ഥലത്താണ് നിര്‍മിച്ചത്. സംഘത്തിന്റെ മുതിര്‍ന്ന പ്രവര്‍ത്തകരും പ്രചാരകന്മാരുമായ കെ. ഭാസ്കര്‍ റാവു, പി. പരമേശ്വരന്, ആര് ഹരി, എസ്. സേതുമാധന്‍, കാര്യവാഹായിരുന്ന അഡ്വ. ടി.വി. അനന്തന് തുടങ്ങി ആദ്യ കാല സംഘ അധികാരികള്‍ക്ക് സ്വന്തം വീടുപോലെയായിരുന്നു ഇവരുടെ വീട്. എളമക്കര സ്വാമിപ്പടിയിലെ ശാഖ ഇവരുടെ വീട്ടുവളപ്പിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: