ന്യൂദല്‍ഹി: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തെ സംബന്ധിച്ച രണ്ട് പുസ്തകങ്ങള്‍ ആര്‍എസ്എസ് സര് സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രകാശനം ചെയ്തു. പത്രപ്രവര്ത്തകന് ഹേമന്ത് ശര്‍മ രചിച്ച ‘അയോധ്യ യുദ്ധത്തില്‍’ ‘അയോധ്യയുടെ മോചനം’ എന്നീ പുസ്തകങ്ങള്‍ പ്രഭാത് പബ്ലിക്കേഷന്‍സാണ് പുറത്തിറക്കുന്നത്.
അയോധ്യ എന്നാല്‍ യുദ്ധമില്ലാത്തിടമെന്നാണ് അര്‍ഥമെന്ന് സര് സംഘചാലക് പറഞ്ഞു. നീതി നിഷേധിക്കപ്പെടുമ്പോഴാണ് യുദ്ധങ്ങള്‍ ഉണ്ടാകുന്നത്. ശ്രീ രാമചന്ദ്രന്റെ ജന്മഭൂമിയായ അയോധ്യയില്‍ എത്രയും വേഗം ഭവ്യമായ രാമക്ഷേത്രം ഉയരണമെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവരും വേദിയില്‍ ഉണ്ടായിരുന്നു. അയോധ്യയില്‍ സര്‍വരുടെയും സഹകരണത്തോടെ ക്ഷേത്രം നിര്‍മിക്കണമെന്ന് രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: