കോട്ടയം: ഓള് ഇന്ത്യ ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്റ (എഐഎന്‍ഇഎഫ്) ദേശീയ പ്രസിഡന്റായി അഡ്വ. എസ്.ഡി. ഥാക്കുര്‍ (നാഗ്പൂര്‍), ജനറല്‍ സെക്രട്ടറിയായി വി. ബാലഗോപാല്‍ (കേരളം) എന്നിവരെ തെരഞ്ഞെടുത്തു. കോട്ടയത്തു ചേര്‍ന്ന 11-ാം ദേശീയ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
വൈസ് പ്രസിഡന്റുമാര്‍: പിയുഷ് വാജ്പേയ് (ന്യൂദല്‍ഹി), എസ്.കെ. പാണ്ഡേ (ന്യൂദല്‍ഹി), എം.സി. ശിവകുമാരന് നായര്‍ (കേരളം), ശാന്തനാവ ഹസാരിക (ആസാം), പൂര്‍ണചന്ദ്രറാവു (ആന്ധ്രാപ്രദേശ്).
സെക്രട്ടറിമാര്‍: ജി. ഭൂപതി (തമിഴ്നാട്), ഇന്ദ്രജിത് വര്‍മ (ന്യൂദല്‍ഹി) ഷദബാശിഷ് ചക്രവര്‍ത്തി (പശ്ചിമബംഗാള്‍), ദുര്‍ഗ റാം കലിത (ആസാം), നന്ദകുമാര്‍ (തമിഴ്നാട്), സി. മോഹനന് (കേരളം), സാംബശിവ നായിഡു (ആന്ധ്രാപ്രദേശ്).
ഓര്‍ഗനൈസിംഗ് സെക്രട്ടറിമാര്‍: ഐ.എസ്. ഭദ്ര (മഹാരാഷ്ട്ര), ജയ രത്നം (തമിഴ്നാട്), ഹര്ധരന് ഭട്ടാചാര്യ (പശ്ചിമബംഗാള്‍), ഗോപന് നമ്പാട്ട് (കേരളം).
പ്രതികരിക്കാൻ ഇവിടെ എഴുതുക: