ദല്‍ഹി: അക്ഷയ് ചന്ദ്രന്റെയും ജലജ് സക്സേനയുടെയും ബൗളിങ്ങ്് മികവില്‍ കേരളത്തിന് വിജയം. വിജയ് ഹസാരെ ട്രോഫി ഗ്രൂപ്പ് ബി മത്സരത്തില്‍ അവര്‍ ആറു വിക്കറ്റിന് ഒഡീഷ്യയെ തോല്‍പ്പിച്ചു.അക്ഷയ് ചന്ദ്രനും ജലജ് സക്സേനയും തകര്‍ത്തെറിഞ്ഞതോടെ ഒഡീഷ്യ 34.4 ഓവറില്‍ 117 റണ്‍സിന് ഓള് ഔട്ടായി.
അക്ഷയ് പത്ത് ഓവറില്‍ ഇരുപത്തിയൊമ്പത് റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി. ജലജ് സക്സേന പത്ത് ഓവറില്‍ ഇരുപത്തിനാല് റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. മറുപടി പറഞ്ഞ കേരളം 37.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് നേടി വിജയിച്ചു. ക്യാപ്റ്റന്‍ സച്ചിന് ബേബി 41 റണ്‍സോടെ ടോപ്പ് സ്കോററായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: