തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായ പീഡന പരാതിയില്‍ തീരുമാനം ഉടനെന്ന് പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. പരാതിയിന്മേല് പാര്‍ട്ടി ശക്തമായ നടപടി സ്വീകരിക്കും.
പരാതി അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും നടപടി. പരാതിക്കാരിക്ക് എവിടെ വേണമെങ്കിലും പരാതി നല്‍കാനുള്ള സ്വാതന്ത്ര്യമുണ്ട്.
പാര്‍ട്ടിക്ക് പരാതി നല്കാന് തീരുമാനിച്ചത് യുവതിയാണ്. അവര്‍ക്ക് വേണമെങ്കില്‍ പോലീസിനെ സമീപിക്കാനും സ്വാതന്ത്ര്യമുണ്ട്. അത് തീരുമാനിക്കേണ്ടത് പരാതിയാണെന്നും എംഎ ബേബി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: