ബിഷപ്പിനെതിരെ കൂടുതല്‍ പരാതികള്‍

Saturday 22 September 2018 12:47 pm IST
തെളിവുകളും പരാതികളും ഓരോ ജില്ലകളിലെയും പോലീസ് മേധാവികള്‍ക്ക് നല്‍കിയിട്ടുണ്ട്. ജലന്ധറിലെ പരാതി പഞ്ചാബ് പോലീസിനും നല്‍കിയിട്ടുണ്ട്.

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ പരാതികളുമായി നിരവധി പേര്‍ രംഗത്ത്. പരാതികള്‍ ഇനിയും ലഭിക്കാന്‍ സാധ്യതയുള്ളതായാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ബിഷപ്പിനെതിരെ സമഗ്രമായ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് പോലീസ്. തെളിവുകളും പരാതികളും ജില്ലാ പൊലീസ് മേധാവിയ്ക്ക് കൈമാറി.

പീഡനത്തിന് ഇരയായവരുടെ മൊഴിയെടുത്ത് അന്വേഷണം നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഇവരുടെ മൊഴി കിട്ടിയാല്‍ ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിക്കും. ജലന്ധറിലും കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ഇയാള്‍ക്കെതിരെ പീഡന പരാതികള്‍ ലഭിച്ചിട്ടുണ്ട്. 

തെളിവുകളും പരാതികളും ഓരോ ജില്ലകളിലെയും പോലീസ് മേധാവികള്‍ക്ക് നല്‍കിയിട്ടുണ്ട്. ജലന്ധറിലെ പരാതി പഞ്ചാബ് പോലീസിനും നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.