കൊളംബോ: യുവ താരം ജെമീമ റോഡ്രിഗ്സിന്റെ ബാറ്റിങ്ങ് മികവില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയം. മൂന്നാം ട്വന്റി 20 മത്സരത്തില്‍ അഞ്ചു വിക്കറ്റിന് ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചു. ഇതോടെ ഇന്ത്യക്ക് അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 2-0 ന്റെ ലീഡായി. അടിച്ചു തകര്‍ത്ത ജെമീമ നാല്‍പ്പത് പന്തില്‍ 57 റണ്‍സ് എടുത്തു.
ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യ ശ്രീലങ്കയെ ഇരുപത് ഓവറില്‍ എട്ട് വിക്കറ്റിന് 131 റണ്‍സിലൊതുക്കി. സിരിവര്‍ധന (35), നിലാക്ഷി ഡി സില്‍വ (31) എന്നിവരുടെ മികവിലാണ് ശ്രീലങ്ക 131 റണ്‍സ് എടുത്തത്. തുടര്‍ന്ന് ബാറ്റേന്തിയ ഇന്ത്യ 18.2 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് നേടി വിജയിച്ചു.ഹര്‍മന്‍പ്രീത് കൗര്‍ 19 പന്തില്‍ 24 റണ്‍സ് അടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: