ഹസന്‍ അലിക്കും റാഷിദ് ഖാനും പിഴ

Sunday 23 September 2018 2:30 am IST

അബുദാബി: പാക്കിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ ഹസന്‍ അലി, അഫ്ഗാനിസ്ഥാന്റെ അസ്ഗര്‍ അഫ്ഗാന്‍, റാഷിദ് ഖാന്‍ എന്നിവരുടെ മത്സരത്തുകയുടെ പതിനഞ്ച് ശതമാനം പിഴ ഈടാക്കാന്‍ ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിച്ചു.

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ മത്സരത്തിനിടയ്ക്ക് ഉണ്ടായ വ്യത്യസ്ഥ സംഭവങ്ങളിലാണ് ഇവര്‍ക്ക് പിഴ ശിക്ഷ വിധിച്ചത്. ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ച ഇവര്‍ക്ക് ഓരോ ഡിമെറിറ്റ് പോയിന്‍് നല്‍കാനും ഐസിസി തീരുമാനിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.