കുലാലമ്പൂര്‍: എഎഫ്സി അണ്ടര്‍ -16 ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വിജയം. അവസാന നിമിഷങ്ങളില്‍ വിക്രം സിങ് പെനാല്‍റ്റിയിലൂടെ നേടിയ ഗോളില്‍ ഇന്ത്യ വിയറ്റ്നാമിനെ തോല്‍പ്പിച്ചു. മത്സരത്തില്‍ ഇന്ത്യക്കായിരുന്നു ആധിപത്യം. ഗോള്‍ നേടാന്‍ നാല് അവസരങ്ങള്‍ ലഭിച്ചെങ്കിലും അത് പാഴാക്കി. 86-ാം മിനിറ്റില്‍ വിക്രം സിങ് പെനാല്‍റ്റി ഗോളാക്കിയതോടെ ഇന്ത്യ ജയിച്ചുകയറി.
എട്ടാം മിനിറ്റില്‍ ഇന്ത്യക്ക് മുന്നിലെത്താന്‍ നല്ലൊരവസരം ലഭിച്ചു. ഗുര്കിരറ്റ് ബോക്സിനുള്ളിലേക്ക് നീട്ടികൊടുത്ത പന്ത് വിക്രം സിങ് ഗോള്‍വല ലക്ഷ്യമായിക്കി തൊടുത്തുവിട്ടെങ്കിലം പന്ത് നേരിയ വ്യത്യാസത്തിന് പുറത്തേക്ക പറന്നു. 17-ാം മിനിറ്റില്‍ റിക്കി ഷാബോങ്ങും അവസരം തുലച്ചു.പിന്നീട് ഗുര്കിരറ്റ് സിങ്ങിന്റെ രണ്ട് ഷോട്ടുകള്‍ വിയറ്റ്നാം ഗോളി രക്ഷപ്പെടുത്തി.
86-ാം മിനിറ്റില്‍ വിക്രമിനെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിന് ഇന്ത്യക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. സ്പോട്ട് കിക്ക് ഗോളാക്കി വിക്രം ഇന്ത്യക്ക് വിജയവും സമ്മാനിച്ചു. ഇന്ത്യ അടുത്ത മത്സരത്തില്‍ തിങ്കളാഴ്ച ശക്തരായ ഇറാനുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: