കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം സീസണില്‍ എടികെ യെ സ്പാനിഷ് മധ്യനിരക്കാരന് മാനുവല്‍ ലാന്‍സറോട്ട് നയിക്കും. ക്ലബ്ബ് അധികൃതര്‍ അറിയിച്ചതാണിത്.
കഴിഞ്ഞ സീസണില്‍ എഫ്. സി ഗോവയുടെ താരമായിരുന്നു ലാന്‍സറോട്ട്. 1500 മിനിറ്റ് കളിക്കളത്തില്‍ ചിലവഴിച്ച ലാന്‍സറോട്ട് 13 ഗോള്‍ നേടി. ആറ് ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ലാന്‍സറോട്ട്, നൈജീരിയയുടെ കാലു ഉച്ചേ , ബ്രസീലിയന്‍ സ്ട്രൈക്കര്‍ എവര്ട്ടണ് സാന്റോസ് എന്നിവരാണ് എടികെയുടെ മുന്‍നിരയിലെ കരുത്തര്‍. ഈ സീസണില്‍ ആറു വിദേശ കളിക്കാതെ എടികെ ലീമിലുള്പ്പെടുത്തി.
രണ്ട് തവണ ഐഎസ്എല്‍ കിരീടം നേടിയ എടികെ ഈ സീസണിലെ ആദ്യ മത്സരത്തില്‍ ഈ മാസം 29 ന് കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: