ലണ്ടന്‍: അര്‍ജന്റീനയുടെ സെര്‍ജിയോ അഗ്യൂറോ പ്രീമിയര്‍ ലീഗ് ടീമായ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. മാഞ്ചസ്റ്റര്‍ സിറ്റിക്കായി കൂടുതല്‍ ഗോളുകള്‍ നേടി റെക്കോഡിട്ട അഗ്യൂറോ 2021 സീസണിന്റെ അവസാനംവരെ സിറ്റിയില്‍ തുടരും. കഴിഞ്ഞ സീസണിലാണ് അഗ്യൂറോ റെക്കോഡിട്ടത്. ഇതുവരെ 204 ഗോളുകള്‍ നേടിയിട്ടുണ്ട്.
കരാര്‍ ഒരു വര്‍ഷം കൂടി പുതുക്കിയതില്‍ സന്തോഷമുണ്ട്. പത്ത് വര്‍ഷം സിറ്റിക്കായി കളിക്കാനാണ് ഉദ്ദേശ്യം. ഏഴു വര്‍ഷമായി സിറ്റിക്കായി കളിക്കുകയാണ്. കരാര്‍ അവസാനിക്കുമ്പോള്‍ പത്ത് വര്‍ഷം തികയുമെന്ന് അഗ്യൂറോ പറഞ്ഞു. സിറ്റിയില്‍ ഞാന്‍ സന്തോഷവനാണ്. ക്ലബ്ബില്‍ ചേര്‍ന്ന അന്ന് മുതല്‍ നല്ല പരിചരണമാണ് തനിക്ക് ലഭിക്കുന്നത്. അഗ്യൂറോ കൂട്ടിചേര്‍ത്തു.
അഗ്യൂറോയുമായുള്ള കരാര്‍ നീട്ടാനായതില്‍ സന്തോഷം. ക്ലബ്ബില്‍ ചേര്‍ന്ന 2011 മുതല്‍ അഗ്യൂറോ ഞങ്ങളുടെ പ്രധാനപ്പെട്ട കളിക്കാരനാണെന്ന് സിറ്റി ക്ലബ്ബ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: