ന്യൂദല്‍ഹി: വെസ്റ്റ്ഇന്‍ഡീസിനെതിരായ വാമപ്പ് മത്സരത്തിനുളള ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെ കരുണ്‍ നായര്‍ നയിക്കും. ദ്വിദിന വാമപ്പ് മത്സരം വഡോദരയില്‍ ഈമാസം 29 ന് ആരംഭിക്കും. കേരളത്തിന്റെ ജലജ് സക്സേന, ബേസില്‍ തമ്പി എന്നിവര്‍ക്ക് ടീമില്‍ സ്ഥാനം ലഭിച്ചു. പതിമൂന്നംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.
ഈമാസം 26 ന് ഇന്ത്യയില്‍ എത്തുന്ന വിന്‍ഡീസ് രണ്ട് ടെസ്റ്റും അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും കളിക്കും. ആദ്യ ടെസ്റ്റ് ഒക്ടോബര്‍ നാലിന് രാജ്കോട്ടില്‍ ആരംരിക്കും. രണ്ടാം ടെസ്റ്റ് ഹൈദരാബാദില്‍ ഒക്ടോബര്‍ 12 മുതല്‍ 16 വരെ അരങ്ങേറും.
ബോര്‍ഡ് പ്രസിഡന്‍സ് ഇലവന്: മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ഹനുമ വിഹാരി, കരുണ്‍ നായര്‍ ( ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, അങ്കിത് ബാവ്നെ, ഇഷാന് കിഷന് ( വിക്കറ്റ് കീപ്പര്‍), ജലജ് സക്സേന, സൗരഭ് കുമാര്‍, ബേസില്‍ തമ്പി, അവേശ് ഖാന്, കെ. വിഗ്നേഷ്, ഇഷാന് പോറല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: