കോഴിക്കോട്: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിനായി ഐതിഹാസികസമരം നയിച്ച കന്യാസ്ത്രീകളെ അപഹസിച്ച കോടിയേരിയുടെ ലക്ഷ്യം ക്രൈസ്തവവോട്ടെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണു. ബിഷപ്പ് തന്നെ പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ പരാതി നല്‍കിയിട്ടും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
ബലാത്സംഗ കേസിലെ പ്രതിയെ അറസ്റ്റു ചെയ്യാന്‍ കന്യാസ്ത്രീകള്‍ക്ക് തെരുവിലിറങ്ങേണ്ടി വന്നത് പിണറായി ഭരണത്തിന് കിട്ടിയ മറ്റൊരു കുപ്രസിദ്ധിയാണ്. ഇടതുപക്ഷ നിലപാടിന്റെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ കോടിയേരി കന്യാസ്ത്രീകളുടെ സമരത്തെ അപഹസിച്ചതിന് പൊതുസമൂഹത്തോട് മാപ്പുപറയണമെന്നും എന്‍. വേണു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: