ജമ്മു: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായി. മിര്‍ മൊഹല്ല പ്രദേശത്താണ് ഞായറാഴ്ച പുലര്‍ച്ചെ ഏറ്റുമുട്ടലുണ്ടായത്. രണ്ടു ഭീകരര്‍ ഇവിടെ ഒളിച്ചിരിക്കുന്നതായാണ് വിവരം.
കഴിഞ്ഞ ദിവസം ഷോപ്പിയാനില്‍ ഭീകരര്‍ മൂന്നു പോലീസുകാരെ വീട്ടില്‍നിന്നു വലിച്ചിറക്കിക്കൊണ്ടുപോയി വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ കശ്മീരിലേക്ക് നുഴഞ്ഞു കയറിയ അഞ്ചു ലഷ്കര്‍ ഇ തോയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: