കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കും. പല കാര്യങ്ങളിലും ബിഷപ്പ് കള്ളം പറയുന്നെന്ന പോലീസിന്റെ സംശയത്തെ തുടര്‍ന്നാണിത്.
കസ്റ്റഡി കാലാവധി അവസാനിക്കുന്ന നാളെ ഉച്ചയ്ക്ക് 2.30ന് കോടതിയില്‍ ഹാജരാക്കുന്പോള്‍ പോലീസ് നുണപരിശോധനയ്ക്കായി അപേക്ഷ നല്‍കും. അതേസമയം, നുണപരിശോധന ഏകപക്ഷീയമായി നടത്താനാകില്ല. പ്രതിയുടെ സമ്മതത്തോടെ മാത്രമെ നുണപരിശോധന നടത്താനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: