ന്യൂദൽഹി: കേന്ദ്ര സര്‍ക്കാരിനെ താഴെയിറക്കാന്‍ രാഹുൽഗാന്ധി പാകിസ്ഥാനുമായി സഖ്യമുണ്ടാക്കിയെന്ന് അമിത് ഷാ. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പാകിസ്ഥാനും ഇപ്പോള്‍ ഒരേ മന്ത്രമാണ് ഉച്ഛരിക്കുന്നത്, മോദിയെ പുറത്താക്കുക. പാകിസ്ഥാനും കോണ്‍ഗ്രസുമായി മഹാസഖ്യം ഉണ്ടാക്കിയിട്ടുണ്ടോയെന്ന് താന്‍ അത്ഭുതപ്പെടുന്നു- അമിത് ഷാ ട്വീറ്റ് ചെയ്തു.
മോദിക്കെതിരെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഉന്നയിക്കുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളെ ഇപ്പോള്‍ പാകിസ്ഥാനും പിന്തുണയ്ക്കുകയാണെന്ന് അമിത് ഷാ ആരോപിക്കുന്നു. “neither pakisthan not congress” എന്ന ഹാഷ്ടാഗും ബിജെപി അധ്യക്ഷന്‍ ഉപയോഗിച്ചിട്ടുണ്ട്. റഫേല്‍ വിവാദത്തില്‍ ഇന്ത്യയിലേയും ഫ്രാന്‍സിലേയും പ്രതിപക്ഷ നേതാക്കള്‍ ഒരു പോലെ സംസാരിക്കുന്നത് ദുരൂഹമാണെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വാദിക്കുന്നത്.
പാകിസ്ഥാന് മന്ത്രി ഫവാദ് ഹുസ്സൈന്റെയും രാഹുല്‍ ഗാന്ധിയുടെയും റാഫേല്‍ ഇടപാടിനെക്കുറിച്ചുള്ള ട്വീറ്റുകളും അമിത് ഷാ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഫവാദ് ഹുസ്സെയില് ട്വിറ്ററില്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് വിമര്‍ശനം ഉന്നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: