ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ഇ പളനി സ്വാമിക്കെതിരെ ജാതി പറഞ്ഞ് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ എഐഎഡിഎംകെ എംഎല്‍എയും നടനുമായ കരുണാസിനെ പോലീസ് അറസ്റ്റ് ചെയ്തു. വളളുവര്‍ കോട്ടത്ത് നടന്ന പൊതുപരിപാടിക്കിടെയാണ് മുഖ്യമന്ത്രിക്കെതിരായി കരുണാസ് സംസാരിച്ചത്.സാലിഗ്രാമത്തിലെ വസതിയില്‍ വെച്ചാണഅ പോലീസ് കരുണാസിനെ അറസ്റ്റ് ചെയ്തത്.
സപ്തംബര്‍ 16 ന് മുക്കുലേതാര്‍ പുലി പട എന്ന പേരില്‍ മുഖ്യമന്ത്രിക്കെതിരെ കരുണാസ് പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് സമുദായ പരാമര്‍ശം നടത്തിയത്. സംഭവം വിവാദമായതോടെ കരുണാസ് ഖേദം പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ ഒ പനീര്‍ശെല്‍വത്തേയും ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനേയും കുറിച്ച് കരുണാസ് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: