പനാജി: ഗോവയില്‍ മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായി തുടരും. ബിജെപി അധ്യക്ഷന്‍ അമിത്ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ രോഗബാധിതനായതിന്റെ പേരില്‍ നേതൃമാറ്റമുണ്ടാകുമെന്നു സൂചനകളുണ്ടായിരുന്നു. നിലവില്‍ ദല്‍ഹി എയിംസില്‍ ചികില്‍സയിലാണ് മനോഹര്‍ പരീക്കര്‍.
യുഎസില്‍ മൂന്നുമാസ ചികില്‍സയ്ക്കുശേഷം പരീക്കറെ വീണ്ടും എയിംസില്‍ പ്രവേശിപ്പിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ്, സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ചിരുന്നു. എന്നാല്‍ സഖ്യകക്ഷികള്‍ തങ്ങളോടൊപ്പം ഉണ്ടെന്നും നേതൃമാറ്റമില്ലെന്നും ബിജെപി നേതാവ് രാം ലാല്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: