കാഠ്മണ്ഡു: പ്രധാനമന്ത്രി വീണ്ടും നേപ്പാള്‍ സന്ദര്‍ശിക്കും. നവംബര്‍ മാസം അവസാന ആഴ്ചയിലാകും സന്ദര്‍ശനം. 2014ല്‍ അധികാരത്തിലെത്തിയ ശേഷമുള്ള മോദിയുടെ നാലാമത്തെ നേപ്പാള്‍ സന്ദര്‍ശനം കൂടിയാണ് ഇത്.
ബേ ഓഫ് ബംഗാള്‍ ഇന്‍ഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ ആന്‍ഡ് ഇക്കണോമിക് കോ-ഓപ്പറേഷന് ഉച്ചകോടിയുടെ(ബിംസ്റ്റെക്) ഭാഗമായി ഓഗസ്റ്റില്‍ മോദി നേപ്പാള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പ്രധാനമന്ത്രി നേപ്പാള്‍ സന്ദര്‍ശനത്തിന് ഒരുങ്ങുന്നത്.
നേപ്പാള്‍ സന്ദര്‍ശനവേളയില്‍ ഗൗതമ ബുദ്ധന്റെ ജന്മ സ്ഥലമായ ലുംബിനിയിലും മോദി സന്ദര്‍ശനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: