ചേര്‍ത്തല: ഒരു സ്ത്രീ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കോവളം എംഎല്‍എ വിന്‍സെന്റിനെ നിമിഷ നേരത്തിനുള്ളില്‍ അകത്താക്കിയ പോലീസിന് ബിഷപ്പിനെ തൊടാനായില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കണിച്ചുകുളങ്ങരയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമം എല്ലാവര്ക്കും ഒരു പോലെയാണ്. ഈ വേഗം ബിഷപ്പിന്റെ കാര്യത്തില്‍ ഉണ്ടായില്ല. സര്‍ക്കാരിന് പറയാന്‍ ഒരുപാട് ന്യായങ്ങളുണ്ടാകാം. ബിഷപ്പിന്റെ അറസ്റ്റ് വൈകിയെന്നത് സത്യമാണ്. പഴുതടച്ചുള്ള അന്വേഷണമാണ് ഇനി വേണ്ടത്. വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: