ന്യൂദല്‍ഹി: പ്രളയക്കെടുതിയില്‍പ്പെട്ട മലയാളക്കരയ്ക്ക് ദല്‍ഹി നിവാസികളുടെ അകമഴിഞ്ഞ സ്നേഹസഹായം തുടരുന്നു. കേരളത്തിലെ ദുരിതബാധിതരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്സാണ് ചിത്രപ്രദര്‍ശം സംഘടിപ്പിച്ചത്.
വെള്ളിയാഴ്ചയാണ് പ്രദര്‍ശനം ആരംഭിച്ചത്. രാജ്യത്തെ മുന്‍നിര ചിത്രകാരന്മാരുടെ 186 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനു വച്ചത്. ഈ ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.
വെള്ളിയാഴ്ച ഇരുപത്തിനാല് ചിത്രങ്ങള്‍ പന്ത്രണ്ടു ലക്ഷം രൂപയ്ക്കും ശനിയാഴ്ച മുപ്പത്തിനാലു ചിത്രങ്ങള്‍ പതിനെട്ടു ലക്ഷം രൂപയ്ക്കും വിറ്റു. എട്ടു ലക്ഷം രൂപ വരെ വിലയുള്ള ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. രാവിലെ പത്തു മുതല്‍ വൈകിട്ട് ഏഴു വരെയാണ് പ്രദര്‍ശന സമയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: