കോട്ടയം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ കോട്ടയം പാമ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പസിനെ ദക്ഷിണേന്ത്യയിലെ മികച്ച കാമ്പസാക്കി ഉയര്‍ത്തുമെന്ന് ഐഐഎംസി ഡയറക്ടര്‍ ജനറല്‍ കെ.ജി. സുരേഷ്. ജന്മഭൂമി കോട്ടയം യൂണിറ്റ് ഓഫീസ് സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പാമ്പാടി ക്യാമ്പസിനായി നിര്‍മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം ഉടന്‍ നടത്തും. താന്‍ ചുമതല ഏല്ക്കുമ്പോള് പാമ്പാടി ക്യാമ്പസ് നിര്‍ത്തുമെന്ന അവസ്ഥയിലായിരുന്നു. അവിടെ നിന്നാണ് മികച്ച ക്യാമ്പസായി ഉയര്‍ത്തിയെടുക്കാന്‍ സാധിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ജേര്‍ണലിസം കോഴ്സുകള്‍ ആരംഭിക്കുമെന്നും സുരേഷ് പറഞ്ഞു. നിലവില്‍ മലയാളം ജേര്‍ണലിസം കോഴ്സുണ്ട്.
ഐഐഎംസി സൗത്ത് സോണ്‍ ക്യാമ്പസ് അക്കാദമിക് തലവന്‍ ഡോ. എസ്. അനില്‍കുമാര്‍, ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ.എന്‍.ആര്. നമ്പൂതിരി, ന്യൂസ് എഡിറ്റര്‍ രാജേഷ് പട്ടിമറ്റം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: