ലണ്ടന്‍: ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും പ്രീമിയര്‍ ലീഗില്‍ അനായാസ വിജയം നേടി. അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വൂള്‍വ്സ് സമനിലയില്‍ പിടിച്ചുനിര്‍ത്തി. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ലിവര്‍പൂള്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സതാംപ്ടണെ പരാജയപ്പെടുത്തി.
ലിവര്‍പൂളിന്റെ തുടര്‍ച്ചയായ ആറാം വിജയമാണിത്. ഇതോടെ അവര്‍ ആറു മത്സരങ്ങളില്‍ പതിനെട്ട് പോയിന്റുമായി മുന്നിട്ടുനില്‍ക്കുകയാണ്.മുഹമ്മദ് സല, മാറ്റിപ് എന്നിവരാണ് ഗോള്‍ നേടിയത്. ഒരു ഗോള്‍ സതാംപ്ടണിന്റെ സംഭവനയായിരുന്നു. പത്താം മിനിറ്റില്‍ വെസ്ലി ഹോഡറ്റാണ് സെല്‍ഫ് ഗോള്‍ നേടിയത്. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് കാര്‍ഡിഫ് സിറ്റിയെ തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: