അബുദാബി: ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാന് 250 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഇംറുള്‍ കെയീസ് മുഹമ്മദുള്ള എന്നിവരുടെ അര്‍ധ സെഞ്ചുറികളില്‍ അമ്പത് ഓവറില്‍ ഏഴു വിക്കറ്റിന് 249 റണ്‍സ് എടുത്തു.
മുഹമ്മദുളള 74 റണ്‍സ് എടുത്തു. 81 പന്ത് നേരിട്ട മുഹമ്മദുള്ള മൂന്ന് ഫോറും രണ്ട് സിക്സറും അടിച്ചു. ഇംറുള്‍ കെയ്സ് 89 പന്തില്‍ ആറ്് ബൗണ്ടറിയുള്‍പ്പെടെ 72 റണ്‍സുമായി പുറത്താകാതെ നിന്നു.
എണ്‍പത്തിയേഴ് റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ നഷ്ടമായ ബംഗ്ലാദേശിനെ ഇംറുള്‍ കെയ്സും മുഹമ്മദുളളയും ചേര്‍ന്നാണ് കരകയറ്റിയത്. ഇവര്‍ ആറാം വിക്കറ്റില്‍ 128 റണ്‍സ് അടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: