കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശിന്റെ വാഹനത്തിനു നേരെ ആക്രമണം. ഞായറാഴ്ച രാത്രി 10ഓടെയാണ് സംഭവം. എറണാകുളത്ത് അയ്യപ്പന് കാവില്‍ പാര്‍ക്കുചെയ്തിരുന്ന കാറിനു നേരെയാണ് ആക്രമണമുണ്ടായത്. കാറിന്റെ മുന്‍വശത്തെ ചില്ലാണ് അജ്ഞാതര്‍ തല്ലിത്തകര്‍ത്തത്.
കാറിന് മറ്റ് കേടുപാടുകള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്.ആക്രമണം നടക്കുമ്പോള്‍ ഡ്രൈവര്‍ വാഹനത്തിന് സമീപത്തില്ലായിരുന്നുവെന്നും പിന്നീടാണ് ചില്ല് തകര്‍ത്തത് ശ്രദ്ധയില്‍പ്പെട്ടതെന്നുമാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: