സിക്കിം: പക്യോംഗ് വിമാനത്താവളം ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സിക്കിമിലുണ്ട്. ഇങ്ങോട്ടുള്ള യാത്രയ്ക്കിടെ മോദി ഹിമാലയന്‍ സംസ്ഥാനമായ സിക്കിമിന്റെ കുറച്ച് മനോഹരമായ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത് ശ്രദ്ധേയമായി. ‘പ്രശാന്തവും മനോഹരവും’ എന്നാണ് അദ്ദേഹം സംസ്ഥാനത്തെ വിശേഷിപ്പിച്ചത്.
ഇന്ത്യയുടെ ടൂറിസത്തിന്റെ ടാഗ്ലൈന് ആയ ‘ഇന്‍ക്രഡിബിള്‍’ ഇന്ത്യ’ എന്ന ഹാഷ്ടാഗും പ്രധാനമന്ത്രി ഉപയോഗിച്ചിട്ടുണ്ട്. എംഐ എട്ട് ഹെലികോപ്ടറില്‍ വ്യോമമാര്‍ഗമാണ് ബഗ്ദോഗ്രയില്നിന്ന് സിക്കിമിലേക്ക് എത്തിയത്. ലിബിംഗ് സൈനിക ഹെലിപാഡില്‍ ഗവര്‍ണര്‍ ഗംഗപ്രസാദ്, മുഖ്യമന്ത്രി പവാന്‍ ചാംലിംഗ് തുടങ്ങിയവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍നിന്ന് 60 കിലോമീറ്ററോളം അകലെയാണ് പക്യോംഗ് വിമാനത്താവളം.
സംസ്ഥാനത്തിന് ഒരു വിമാനത്താവളം എന്ന ഏറെനാളായുള്ള സിക്കിമിന്റെ സ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നത്. ഒമ്പതു വര്‍ഷം മുമ്പ്, 2009-ലായിരുന്നു തറക്കല്ലിട്ടത്. ഞായറാഴ്ച റാഞ്ചിയില്‍ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമിട്ടശേഷമാണ് പ്രധാനമന്ത്രി സിക്കിമിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: