എസ്എന്‍ഡിപി യോഗം ദുബായ് യൂണിയന്‍ മഹാ സമാധിദിനം ആചരിച്ചു

Monday 24 September 2018 11:41 am IST

ദുബായ്: എസ്എന്‍ഡിപി യോഗം ദുബായ് യൂണിയന്‍  90- മത് മഹാ സമാധിദിനം ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികളുടെ ഉപദേശപ്രകാരം  ശിവഗിരി മഠത്തിലെ ചടങ്ങുകള്‍ക്ക് അനുസൃതമായി സമൂഹപ്രാര്‍ത്ഥന, ഗുരുപുഷ്പാഞ്ജലി, സമാധി പൂജ, പ്രസാദവിതരണം തുടങ്ങിയ ചടങ്ങുകളോടെ  ഭക്തിപൂര്‍വ്വം ആചരിച്ചു. അതോടൊപ്പം ലോക സമാധാനത്തിനായി പ്രത്യക സമൂഹ പ്രാര്‍ത്ഥനയും  സംഘടിപ്പിച്ചു. 

രാവിലെ 6 .30  മുതല്‍  ഉച്ചക്ക് 2 മണിവരെ നീണ്ടുനിന്ന  ചടങ്ങുകള്‍ക്ക്   ഗുരു ഭക്തരുടെ നിറഞ്ഞ സാന്നിധ്യം ഉണ്ടായിരുന്നു.എസ് എന്‍ ഡി പി യോഗം യു .എ ഇ  ചെയര്‍മാന്‍  അമ്പലത്തറ ങഗ രാജന്‍, സെക്രട്ടറി വാജസ് പതി, സുരേന്ദ്രന്‍ ,കൃഷ്ണന്‍ എന്നിവര്‍   മുഖ്യ അതിഥികള്‍ ആയിരുന്നു .   എസ് എന്‍ ഡി പി യോഗം ദുബായ് യൂണിയന്‍ വൈസ് ചെയര്‍മാന്‍ ശിവദാസന്‍ പൂവാര്‍ ,കണ്‍വീനര്‍ സാജന്‍ സത്യ,

ഷാജി രാഘവന്‍, ഹരി പദ്മനാഭന്‍, അശോക രാജ്, ആറ്റിങ്ങല്‍ നിസ്സാന്‍, ജയപ്രകാശ്, ബാലു, മനോജ്,ഗോപന്‍, ശുചീന്ദ്രബാബു സുജി അമ്പാടി, സന്തോഷ്, ജയപ്രകാശ് സുരേഷ്, അജീഷ് മാധവന്‍, അനീഷ്, ലജീഷ്, സന്തോഷ്, ജയപ്രകാശ്, മോഹന്‍, ഉണ്ണി യൂത്ത് വിങ് അംഗങ്ങളായ ആര്യന്‍, ശ്രാവണ്‍, രാകേഷ് കടയ്ക്കാവൂര്‍, കൃഷ്ണ കുമാര്‍, സുമേഷ്, ആദര്‍ശ്, വരുണ്‍ വനിതാ വിങ് അംഗങ്ങളായ ഉഷ ശിവദാസന്‍, മിനി ഷാജി,ശീതള ബാബു, രാഖി ബല്‍ദേവ്,ധന്യ അനീബ്, പ്രജിത റാബിന്‍, രമ സുനില്‍, അനിത, റീജ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.