രാജീവ് ഗാന്ധി വധം: പ്രതികളുടെ മോചനം തേടി അര്‍പുതമ്മാള്‍ ഗവര്‍ണറെ കണ്ടു

Monday 24 September 2018 12:39 pm IST
കേസിലെ പ്രതികളുടെ മോചനം സംബന്ധിച്ച തീരുമാനമെടുക്കാന്‍ തമിഴ്‌നാട് ഗവര്‍ണറെ സെപ്റ്റംബര്‍ ഏഴിന് സുപ്രീംകോടതി ചുമതലപ്പെടുത്തിയിരുന്നു. ജസ്റ്റീസുമാരായ രഞ്ജന്‍ ഗോഗോയ്, നവീന്‍ സിന്‍ഹ, കെ.എം.ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്.

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികളുടെ മോചനം തേടി പേരറിവാളന്റെ അമ്മ അര്‍പുതമ്മാള്‍ ഗവര്‍ണറെ കണ്ടു. പേരറിവാളന്‍ ഉള്‍പ്പെടെയുള്ള ഏഴു പേരുടെയും മോചനം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ അര്‍പുതമ്മാള്‍ കണ്ടത്. 

തിങ്കളാഴ്ചയായിരുന്നു കൂടിക്കാഴ്ച. ഇക്കാര്യത്തില്‍ നിയമപരമായ പരിശോധനകള്‍ക്കുശേഷമെ തീരുമാനം കൈകൊള്ളനാകുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. 

കേസിലെ പ്രതികളുടെ മോചനം സംബന്ധിച്ച തീരുമാനമെടുക്കാന്‍ തമിഴ്‌നാട് ഗവര്‍ണറെ സെപ്റ്റംബര്‍ ഏഴിന് സുപ്രീംകോടതി ചുമതലപ്പെടുത്തിയിരുന്നു. ജസ്റ്റീസുമാരായ രഞ്ജന്‍ ഗോഗോയ്, നവീന്‍ സിന്‍ഹ, കെ.എം.ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. നേരത്തെ പ്രതികളെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 

മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, ജയകുമാര്‍, രവിചന്ദ്രന്‍, റോബര്‍ട്ട് പയസ്, നളിനി എന്നിവരാണ് ജയില്‍ മോചനം കാത്ത് കഴിയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.