വ്യദ്ധസദനത്തിലെ കൂട്ടമരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Monday 24 September 2018 2:43 pm IST
ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എന്നിവര്‍ മൂന്നാഴ്ചക്കകം സംഭവത്തെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.

മലപ്പുറം: തവനൂരിലെ സര്‍ക്കാര്‍ വ്യദ്ധസദനത്തില്‍ നാല് അന്തേവാസികള്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. രണ്ടു ദിവസത്തിനുള്ളില്‍ നാലു പേര്‍ മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി.

ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എന്നിവര്‍ മൂന്നാഴ്ചക്കകം സംഭവത്തെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. വൃദ്ധസദനത്തിലെ ആരോഗ്യ പരിശോധന, ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ചും അന്വേഷണം നടത്തും.

തവനൂരിലെ സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേരാണ് മരിച്ചത്. ഇന്നലെ ഒരാളും ഇന്ന് പുലര്‍ച്ചെ മൂന്ന് പേരും മരിച്ചു. കാളിയമ്മ, ശ്രീദേവി, വേലായുധന്‍, കൃഷ്ണമോഹന്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ മരിച്ചയാളുടെ മൃതദേഹം ഇന്നലെതന്നെ സംസ്‌കരിക്കുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.