പുരി: ഒഡീഷയിലെ ദാരിദ്ര്യത്തിന്റെ ഉത്തരവാദി മുഖ്യമന്ത്രി നവീന്‍ പട്നായിക്കെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. പുരിയിലെ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ആയുഷ്മാന്‍ പദ്ധതി കൊണ്ടു വന്നു. എന്നാല്‍ സംസ്ഥാനത്ത് പദ്ധതി നടപ്പാക്കാന്‍ ഒഡീഷ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് ബിജെപി അദ്ധ്യക്ഷന്‍ വിമര്‍ശിച്ചു.
കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തില്‍ ഒഡീഷ സര്‍ക്കാര്‍ തങ്ങളുടെ 14 പ്രവര്‍ത്തകരെയാണ് കൊന്നൊടുക്കിയത്. സ്ത്രീകള്‍ക്കെതിരെ അപമര്യാദയായി പെരുമാറുന്ന സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലാണ് ഒഡീഷ. ബിജു പട്നായിക്കിന്റെ നയങ്ങളെ ബിജു ജനതാദള്‍ സര്‍ക്കാര്‍ അധിക നാള് പിന്തുണയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മോദിസര്‍ക്കാര്‍ മേക്ക് ഇന്‍ ഇന്ത്യയ്ക്കായി(Make in India) പ്രവര്‍ത്തിക്കുമ്പോള്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ത്യയെ തച്ചുടയ്ക്കാനാണ് (Breaking India) ശ്രമിക്കുന്നതെന്ന്’ പ്രതിപക്ഷ പാര്‍ട്ടികളെ മുഴുവന്‍ വിമര്‍ശിച്ച് ഷാ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: