മൂവാറ്റുപുഴ: എംസി റോഡില്‍ ഈസ്റ്റ് മാറാടി പള്ളിക്ക് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു വാഹനങ്ങളും കത്തിനശിച്ചു. അപകടത്തില്‍ ബൈക്ക് യാത്രികന് മരിച്ചു. ഇയാളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ബസിനുള്ളില്‍ നിന്നും യാത്രക്കാരെ വളരെ വേഗം പുറത്തിറക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ഫയര്‍ഫോഴ്സ് എത്തി തീയണച്ചെങ്കിലും ബസ് പൂര്‍ണമായും കത്തിനശിച്ചു. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഗതാഗത തടസമുണ്ടായി. ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു അപകടം. തൃശൂരില്‍ നിന്നും കോട്ടയത്തേക്ക് വന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ബസിനടിയിലേക്ക് കയറിപ്പോയി. ബൈക്കും യാത്രക്കാരനെയും അരക്കിലോമീറ്ററോളം റോഡിലൂടെ ബസ് നിരക്കിക്കൊണ്ടു പോയതിനിടെയാണ് തീപിടിത്തമുണ്ടായത്. ബൈക്കിന്റെ ടാങ്കില്‍ നിന്നും ഇന്ധനം ചോര്‍ന്നാണ് തീപിടിത്തം സംഭവിച്ചതെന്നാണ് കരുതുന്നത്.
ബസില്‍ 50 ഓളം യാത്രക്കാരുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: