ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്വാരയില് സൈന്യം അഞ്ചു ഭീകരരെ കൊന്നു. ഞായറാഴ്ച തുടങ്ങിയ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു വരിച്ചു. കുപ്വാരയിലെ താങ്ങ്ധറില് ഭീകരര്‍ നുഴഞ്ഞുകയറുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സൈനികര്‍ തെരച്ചില്‍ തുടങ്ങിയപ്പോള്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചു. രണ്ടുപേരെ ഞായറാഴ്ച വൈകിട്ടും മൂന്നു ഭീകരരെ ഇന്നലെ പുലര്‍ച്ചെയുമാണ് കൊന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: