ന്യൂയോർക്ക്: ഫേസ്ബുക്ക് ഇന്ത്യയുടെ വൈസ് പ്രസിഡൻ്റും മാനേജിങ് ഡയറക്ടറുമായി അജിത് മോഹനെ തെരഞ്ഞെടുത്തു. നിലവിൽ സ്റ്റാർ ഇന്ത്യയുടെ വീഡിയോ സേവന വിഭാഗമായ ഹോട്ട്സ്റ്റാറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ്. സ്റ്റാർ ഇന്ത്യ സിഇഒ ഉദയ് ശങ്കറാണ് ഇക്കാര്യം അറിയിച്ചത്.
മുൻ മാനേജിങ് ഡയറക്ടർ ഉമങ് ബേദിക്ക് ഒക്ടോബറിൽ സ്ഥാനമാറ്റം സംഭവിച്ചിരുന്നു. തുടർന്ന് ഒരു വർഷത്തോളം ഫേസ്ബുക്ക് അടുത്ത ഡയറക്ടർക്കായി അന്വേഷണം നടത്തിവരികയായിരുന്നു. ഫേസ്ബുക്ക് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായി തെരഞ്ഞെടുത്തതിൽ സന്തോഷം അറിയിച്ച അദ്ദേഹം ഇന്ത്യയിൽ ഫേസ്ബുക്കിനെ കൂടുതൽ മികവുറ്റതാക്കാൻ ശ്രമിക്കുമെന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: