പാലക്കാട്: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് പി.യു. ചിത്ര ജോലിയില്‍ പ്രവേശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കനിവ് കാത്തിരുന്ന ചിത്രയ് ക്ക് ജോലി നല്‍കിയത് റെയില്‍വെ മന്ത്രാലയം. ദക്ഷിണ റെയില്‍വെ പാലക്കാട് ഡിവിഷനില്‍ സീനിയര്‍ ക്ലര്‍ക്കായാണ് നിയമനം.
ജോലി ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും ഏറെ നാളത്തെ ആഗ്രഹം സഫലമായെന്നും നിയമന ഉത്തരവ് കൈപ്പറ്റിയ ശേഷം ചിത്ര ജന്മഭൂമിയോട് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒരുവര്‍ഷത്തിലധികമായി കാത്തിരുന്നു. പലതവണ അപേക്ഷനല്‍കിയിട്ടും ജോലി ലഭിച്ചില്ലെന്നും ചിത്ര പറഞ്ഞു.
കഴിഞ്ഞവര്‍ഷം ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയെത്തിയ ചിത്രക്ക് ജോലി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള സംഘത്തില്‍ നിന്നും ചിത്രയെ ഒഴിവാക്കിയത് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് ചിത്രക്ക് ജോലി നല്കി സംരക്ഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞെങ്കിലും അതും മറന്നു.
ഏഷ്യന്‍ ഗെയിംസില്‍ വെങ്കലമെഡല്‍ നേടിയെത്തിയ ചിത്രയെ കാത്തിരുന്നത് റെയില്‍വെ ജോലിയായിരുന്നു. ഇന്നലെ ഉച്ചയോടെ ഒലവക്കോട് റെയില്‍വെ ഡിവിഷനല്‍ ഓഫീസിലെത്തിയ പി.യു. ചിത്ര ഡിആര്‍എം പ്രതാപ് സിങ് ഷമയില്‍ നിന്നും നിയമനോത്തരവ് കൈപ്പറ്റി. കോച്ച് സിജിനും കൂടുംബാംഗങ്ങള്ക്കുമൊപ്പമായിരുന്നു ചിത്രയെത്തിയത്. ഇന്ന് ഭുവനേശ്വരില്‍ ആരംഭിക്കുന്ന ദേശീയ ഓപ്പണ്‍ അത്ലറ്റിക്സില് റെയില്‍വേക്കായി മത്സരിക്കും.
സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: