കാസര്‍കോഡ്: കാസര്‍കോഡ് സബ്ജയിലില്‍ വാര്‍ഡനെ കുത്തിവീഴ്ത്തിയ ശേഷം രക്ഷപെട്ട നാല് പ്രതികളില്‍ ഒരാളെ പിടികൂടി. കാസര്‍കോഡ് സ്വദേശി ഇക്ബാലാണു പിടിയിലായത്. മഞ്ചേശ്വരത്തെ ബന്ധുവീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
എ.എസ്.പി ഷിബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘമാണ് ഇക്ബാലിനെ പിടികൂടിയത്. കൊലക്കേസ് പ്രതിയാണിയാള്‍. മറ്റു നാലുപേര്‍ക്കുള്ള തെരച്ചില്‍ തുടരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു ജയില്‍ചാട്ടം. അടുക്കള ജോലിക്കായി നിയോഗിക്കപ്പെട്ട പ്രതികള്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ടാണ് വാര്‍ഡനെ ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ വാര്‍ഡനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇനി പിടികൂടാനുള്ളവരില്‍ റഷീദ് മോഷണക്കേസിലും രാജേഷ്, തെക്കന്‍ രാജന് എന്നിവര്‍ ചാരായക്കേസിലും പ്രതികളാണ്. ഇവര്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: