മൊഗദിഷു: സൊമാലിയയിൽ 35 അൽ ഷബാബ് ഭീകരരെ സൈന്യം വധിച്ചു. തെക്കൻ സൊമാലിയയിലെ ഷബെല്ലേ മേഖലയിലാണ് സൈന്യം ഭീകരർക്കെതിരെ ആക്രമണം നടത്തിയത്. ആഫ്രിക്കന്‍ യൂണിയന് സേനയുടെ സഹായത്തോടെയാണ് സൈന്യത്തിന്റെ ആക്രമണം.
ഭീകരരുടെ പ്രത്യാക്രമണത്തില്‍ ഒരു സൈനികൻ കൊല്ലപ്പെട്ടു. ആഗോള ഭീകരസംഘടനയായ അല്‍ ഖ്വയ്ദയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് അല്‍-ഷബാബ്. ഗറില്ലാ മാതൃകയില്‍ ആക്രമണങ്ങള്‍ സംഘടിപ്പിച്ചു സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ് അൽ ഷബാബ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: