സൂറിച്ച്: ഫിഫയുടെ ഈ വർഷത്തെ മികച്ച താരങ്ങൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ക്രൊയേഷ്യൻ താരം ലൂക്ക മോഡ്രിച്ചാണ് മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച വനിതാ താരമായി ബ്രസീലിന്റെ മാർത്ത തെരഞ്ഞെടുക്കപ്പെട്ടു.
ഈജിപ്ഷ്യൻ താരം മുഹമ്മദ് സലായ്ക്കാണ് മികച്ച ഗോൾ നേടിയതിനുള്ള പുരസ്കാരം. മികച്ച ഗോൾ കീപ്പറായി ബെൽജിയത്തിന്റെ തിബോ കാർട്ടോ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഫ്രാൻസിന്റെ ദിദിയെ ദഷാം മികച്ച പരിശീലകനുള്ള പുരസ്കാരം കരസ്ഥമാക്കി.
ഫ്രാൻസിന്റെ തന്നെ റെയ്നോൾഡ് പെഡ്രോസ് ആണ് മികച്ച വനിതാ ടീം പരിശീലകനുള്ള പുരസ്കാരം നേടിയത്. പെറു ആരാധകർക്കാണ് ഏറ്റവും മികച്ച ഫാൻസിനുള്ള പുരസ്കാരം. ജർമൻ താരം ലെനാർട്ട് തൈയ്ക്ക് ഫെയർപ്ലെ പുരസ്കാരം ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: