വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്നേഹാദരങ്ങള്‍ നേർന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യുണൈറ്റഡ് നേഷൻസിൽ നടന്ന ഉന്നതതല യോഗത്തിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോടാണ് ഇന്ത്യയോടും മോദിയോടുമുള്ള സ്നേഹാദരവ് ട്രംപ് അറിയിച്ചത്.
ആഗോളമയക്കുമരുന്ന് ശ്രംഖലയ്ക്കെതിരെ നിലപാടുകൾ ശക്തമാക്കുന്ന യുഎന്നിന്റെ യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു സുഷമ സ്വരാജ്. ഇതേവസരത്തിൽ ഡൊണാൾഡ് ട്രംപും യോഗത്തിൽ അധ്യക്ഷനായി എത്തിയിരുന്നു. യോഗം അവസാനിച്ച ശേഷം സ്റ്റേജിൽ നിന്നും മടങ്ങവെ യുഎന്നിലെ യുഎസ് അംബസാഡറായ നിക്കി ഹാലെ സുഷമ സ്വരാജിന്റെ അടുത്ത് എത്തുകയും ആലിംഗനം ചെയ്ത ശേഷം യുഎസ് പ്രസിഡൻ്റിനെ പരിചയപ്പെടുത്തിക്കൊടുക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി താങ്കൾക്ക് അഭിവന്ദനം നേരുന്നതായി പറഞ്ഞ സുഷമയോട് താൻ ഇന്ത്യയെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നും സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തന്റെ സ്നേഹാദരങ്ങൾ അറിയിക്കണമെന്നും ട്രംപ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: