തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ബാലഭാസ്കറിന്റെ മകള്‍ തേജസ്വി ബാല (2) മരിച്ചു. തിരുവനന്തപുരം പള്ളിപ്പുറത്തു വച്ച് പുലര്‍ച്ചെ 4.30 ഓടെ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമായതെന്നാണ് പ്രാഥാമിക നിഗമനം.
ബാലഭാസ്കര്‍, ഭാര്യ ലക്ഷ്മി, ഡ്രൈവര്‍ അര്ജുന് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലഭാസ്കര്‍ സാരമായ പരുക്കുകളോടെ തീവ്രപരിചരണ വിഭാഗത്തിലാണ്. തൃശൂരില്‍ ക്ഷേത്രദര്‍ശനത്തിനുശേഷം മടങ്ങിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: