മോശം പരാമര്‍ശം: പരാതി പോലീസ് അവഗണിച്ചുവെന്ന് സിസ്റ്റര്‍ ലൂസി

Tuesday 25 September 2018 10:44 am IST
തനിക്കെതിരെ അപകീര്‍ത്തിയുമായി രംഗത്തെത്തിയിരിക്കുന്ന സഭയിലുള്ളവരാണെന്ന് സംശയിക്കുന്നു. നീതി നടപ്പാക്കാന്‍ പോലീസ് തയാറാകണമെന്നും സിസ്റ്റര്‍ ലൂസി ആവശ്യപ്പെട്ടു.

കല്‍പ്പറ്റ: സമൂഹമാധ്യമങ്ങളിലെ മോശം പരാമര്‍ശത്തിനെതിരെ നല്‍കിയ പരാതി പോലീസ് അവഗണിച്ചുവെന്ന് സിസ്റ്റര്‍ ലൂസി. പരാതി നല്‍കിയപ്പോള്‍ ക്ഷമിക്കാനായിരുന്നു പോലീസിന്റെ നിര്‍ദേശം. മാനന്തവാടി പോലീസ് സ്റ്റേഷനിലാണ് സിസ്റ്റര്‍ പരാതി നല്‍കിയത്. 

തനിക്കെതിരെ അപകീര്‍ത്തിയുമായി രംഗത്തെത്തിയിരിക്കുന്ന സഭയിലുള്ളവരാണെന്ന് സംശയിക്കുന്നു. നീതി നടപ്പാക്കാന്‍ പോലീസ് തയാറാകണമെന്നും സിസ്റ്റര്‍ ലൂസി ആവശ്യപ്പെട്ടു. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെയുള്ള കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിനാണ് ലൂസിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ലൂസിക്കെതിരെ കരക്കാമല ഇടവക വികാരി ശുശ്രൂഷാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ വിശ്വാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് വിലക്ക് പിന്‍‌വലിക്കുകയും ചെയ്തു. 

വിശുദ്ധ കുര്‍ബാന നല്‍കല്‍, സണ്‍ഡേ സ്‌കൂള്‍ അധ്യാപനം, ഭക്തസംഘടനാ പ്രവര്‍ത്തനം, ഇടവക യൂണിറ്റ് പ്രവര്‍ത്തനം, പ്രാര്‍ഥനാ കൂട്ടായ്മ എന്നിവയില്‍ നിന്ന് സിസ്റ്ററെ മാറ്റി നിര്‍ത്തണമെന്ന് ഇടവക വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ കോണ്‍വെന്റിലെ മദര്‍ സുപ്പീരിയര്‍ വഴി അറിയിക്കുകയായിരുന്നു. കാരക്കാമല ഇടവകയിലെ മീത്തില്‍ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗ്രേഷന്‍ സഭാംഗമാണ് സിസ്റ്റര്‍ ലൂസി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.