കന്യാസ്ത്രീയുടെ കുടുംബത്തിന് വധഭീഷണി ; കേസ് രജിസ്റ്റര്‍ ചെയ്തു

Tuesday 25 September 2018 11:28 am IST
കുറവിലങ്ങാട് മഠത്തിലിലെ ജീവനക്കാരന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.ഡിജിപി,കോട്ടയം പോലീസ് സൂപ്രണ്ട് എന്നിവര്‍ക്കാണ് കന്യാസ്ത്രീയുടെ കുടുംബം പരാതി നല്‍കിയത്. ഇവരില്‍ പലര്‍ക്കുമെതിരേ ഫ്രാങ്കോയുടെ ആളുകള്‍ കള്ളക്കേസുകളും നല്‍കിയിട്ടുണ്ട്.

കൊച്ചി: ബിഷപ്പ് ഫ്രാങ്കോയുടെ പീഡനത്തിനിരയായ കന്യാസ്ത്രീയുടെ കുടുംബത്തിന് വധഭീഷണിയെന്ന പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.ഫാദര്‍ ലോറന്‍സ് ചാട്ടുപറമ്പിലിന്റെ സഹോദരന്‍ തോമസിനെതിരെയാണ് കേസ്.കുറവിലങ്ങാട് മഠത്തിലിലെ ജീവനക്കാരന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഡിജിപി,കോട്ടയം പോലീസ് സൂപ്രണ്ട് എന്നിവര്‍ക്കാണ് കന്യാസ്ത്രീയുടെ കുടുംബം പരാതി നല്‍കിയത്. ഇവരില്‍ പലര്‍ക്കുമെതിരേ ഫ്രാങ്കോയുടെ ആളുകള്‍ കള്ളക്കേസുകളും നല്‍കിയിട്ടുണ്ട്. 

കന്യാസ്ത്രീകള്‍ ഉപയോഗിക്കുന്ന ഇരുചക്രവാഹനത്തിന്റെ ബ്രേക്ക് അസം സ്വദേശിയായ പിന്റുവിനെ കൊണ്ട് അഴിച്ചു മാറ്റിക്കാന്‍ ബിഷപ്പിന്റെ അനുയായിയുടെ സഹോദരന്‍ നിര്‍ദേശം നല്‍കിയിരുന്നതായാണ് ആരോപണം. ഇക്കാര്യം പിന്റു തന്നെ കന്യാസ്ത്രീകളോട് വെളിപ്പെടുത്തുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അനുയായി വൈദികന്‍ ലോറന്‍സ് ചുട്ടുപ്പറമ്പിലിന്റെ സഹോദരന്‍ തോമസാണ് പിന്റുവിനെ സമീപിച്ച് നിര്‍ദേശം നല്‍കിയതെന്നും പരാതിയില്‍ പറയുന്നു. കൂടാതെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയെ വധിക്കാന്‍ ശ്രമിക്കുമെന്നു ഭീഷണിപ്പെടുത്തിയതിന് തോമസിനെതിരെ മറ്റൊരു കേസു കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.